കേരളത്തില്‍ റെയ്ഡ്: 15 രാജ്യങ്ങളിലെ കറന്‍സികളും രേഖകളില്ലാത്ത 1.4 കോടി രൂപയും പിടിച്ചെടുത്തതായി ഇ.ഡി

ന്യുഡല്‍ഹി: കേരളത്തില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധയില്‍ ഒന്നരക്കോടി രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ അറിയിച്ചു.

15 രാജ്യങ്ങളെ കറന്‍സികളാണ് ലഭിച്ചത്. രേഖകളില്ലാതെ സൂക്ഷിച്ച 1.4 കോടി രൂപയും പിടിച്ചെടുത്തു.

50 മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവ വിശദമായ പരിശോധനയ്്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഹവാല ഇടപാടുകള്‍ കണ്ടെത്താന്‍ 14 ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇ.ഡി അറിയിച്ചു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിച്ച 19നാണ് ഇ.ഡി റെയ്ഡ് നടന്നത്.

ഫോറിന്‍ കറന്‍സി എക്‌സ്‌ചേഞ്ച്, ജ്വല്ലറി, ഗിഫ്റ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കോട്ടയം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, ഇടപ്പള്ളി, പെന്റ മേനക എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് പരിശോധന.

Related posts

Leave a Comment