കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ ഓടിക്കാം. കണ്ടെയിന്‍മെന്റ് സോണില്‍ അത്യാവശ്യവാഹനങ്ങള്‍ മാത്രം ഓടിക്കാം.
അവശ്യസര്‍വീസിന് നിയന്ത്രണങ്ങള്‍ ബാധകമല്ല. മൂന്നാം ഘട്ടത്തില്‍ അത്തരത്തിലുള്ള നിയന്ത്രണമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പോലീസിനിടയില്‍ അവ്യക്തത നിലനിന്നിരുന്നു.