സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇന്ന് 9 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 mm വരെ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയും മഴ ശക്തമായ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. ബംഗാൾ ഉൾകടലിൽ ആന്ധ്രാ ഒഡിഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ന്യൂനമർദം കേരളത്തെ ബാധിക്കില്ല. പക്ഷേ കർണാടക, കേരള തീരത്ത് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ന്യുനമർദ്ദമാണ് രൂപപ്പെട്ടത്. ബംഗാൾ ഉൾകടലിൽ ഈ സീസണിലെ ആറാമത്തെ ന്യുനമർദ്ദവമുമാണിത്. മറ്റന്നാള്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിന് നേരത്തെതന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്. അതേസമയം പ്രധാന അണക്കെട്ടുകളില്‍ നിന്ന് ജലം തുറന്നു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ല. തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ജലം ഒഴുകിവരുന്നയിടങ്ങളിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വനത്തിലും പശ്ചിമഘട്ടത്തിലും മറ്റും ശക്തമായ മഴ പെയ്യുന്നത് കൊണ്ട് നദികളില്‍ പൊതുവെ ഒഴുക്ക് ശക്തമായിരിക്കും. അതുകൊണ്ട് പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും മീന്‍ പിടിക്കാനും മറ്റും ഇറങ്ങുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. എല്ലാവരും മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നിർദേശിച്ചു.
കേരളത്തില്‍ മഴ തുടരുന്നു; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
