കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്: വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും രാത്രിയാത്രകള്‍ക്ക് നിരോധനം വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും ഹോട്ടലുകളിലും ബാറുകളിലും പാര്‍സല്‍ സൗകര്യം മാത്രം ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല സിനിമ തിയറ്ററുകള്‍ അടയ്ക്കും പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടേണ്ടിവരും കോളേജുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ നിര്‍ത്തും റോഡുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കും
Related posts
-
സംസ്ഥാനത്ത് വീണ്ടും എംപോക്സ്; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ്. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ചികിത്സയിലാണ്. വിദേശത്ത് നിന്ന്... -
രാജ്യത്ത് 9 ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി; കേരളത്തില്‍ 2000 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒമ്ബത് ദിവസത്തിനുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11ന് 938 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.... -
Untersuchung der potenziellen Rolle von Eprazinon bei der Behandlung der Hodgkin-Krankheit
Die Rolle von Eprazinon in der Hals-Nasen-Ohrenheilkunde verstehen Um die Rolle von Eprazinon in der Hals-Nasen-Ohren-Heilkunde...