കേരളത്തിലേക്ക് വന്ന മുപ്പതുപേര്‍ കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ കുടുങ്ങി;കടത്തി വിടില്ലെന്ന് തമിഴ്‌നാട് പൊലീസ്

തിരുവനന്തപുരം: കേരളത്തിലേക്ക് കടക്കാനെത്തിയ മുപ്പത് മലയാളികളെ കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് തടഞ്ഞു. കേരളത്തിലേക്ക് കടക്കാന്‍ തമിഴ്‌നാട് പൊലീസിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്.

നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളുമായാണ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ഇവര്‍ ചെക്ക്‌പോസ്റ്റിലെത്തിയത്. പതിനഞ്ചോളം വാഹനങ്ങളിലാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഈ പാസ്സ് മാത്രം പോരെന്നായിരുന്നു തമിഴ്‌നാട് പൊലീസ് നിലപാട്. തമിഴ്‌നാട് നല്‍കുന്ന ഇ- പാസ്സിനെക്കുറിച്ച്‌ തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് മലയാളികള്‍ വ്യക്തമാക്കുന്നത്.

തമിഴ്‌നാട് പൊലീസ് നടപടിക്ക് എതിരെ കുടുങ്ങി കിടക്കുന്നവര്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരം കലക്ടര്‍ നാഗര്‍കോവില്‍ കലക്ടറുമായി ബന്ധപ്പെടണമെന്നും തുടര്‍ന്ന് നാഗര്‍കോവില്‍ കലക്ടര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഇവരെ കടത്തി വിടുള്ളു എന്നുമാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്.

Related posts

Leave a Comment