കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്നാണ് പരിഹാസ പോസ്റ്റുമായി ആട്, അഞ്ചാം പാതിര തുടങ്ങിയ സിനിമകളുടെ സംവിധായകനായ മിഥുന്‍ മാനുവല്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിെന്റ പൂര്‍ണരൂപം
കേരളത്തിലെ എല്ലാ ദൈവങ്ങളും ദേവഗണങ്ങളും കടുത്ത മതേതരവാദികള്‍ ആണെന്ന് ഇതുവരെയും മനസ്സിലാകാത്തവര്‍ക്ക് ഈ തിരഞ്ഞെടുപ്പോടെ എന്തായാലും മനസ്സിലാവും..!! പ്രാഞ്ചിയേട്ടനോട് മേനോന്‍ പറഞ്ഞപോലെ ‘എഡ്യൂക്കേക്കേഷന്‍ പ്രാഞ്ചി, എഡ്യൂക്കേഷന്‍’..!!