ദില്ലി: കേരളത്തിന് കേന്ദ്രസര്‍ക്കാര്‍1,84,070 ഡോസ് വാക്സീന്‍ കൂടി അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സീന്‍ ഡോസിന്റെ എണ്ണം 78,97,790 ആയി.
വാക്സീന്‍ വിതരണം ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 17.49 കോടി വാക്സീന്‍ വിതരണം ചെയ്തെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഇനിയും 84 ലക്ഷം ഡോസ് വാക്സീനുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.
ഇതിന് പുറമെ 53 ലക്ഷം ഡോസ് വാക്സീന്‍ മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.