മമ്മൂട്ടി ആരാധകരും മലയാളി പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘വണ്‍’ എന്ന ചിത്രത്തിന്റെ ഒന്നാം ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മുന്‍കൂട്ടി പ്രഖ്യാപിച്ചതുപോലെ ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തത്. ഒരു മിനിറ്റില്‍ മുകളില്‍ മാത്രം സമയദൈര്‍ഘ്യം ഉള്ള ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ വേഷപ്പകര്‍ച്ച തന്നെ. നോട്ടത്തിലും ഭാവത്തിലും രൂപത്തിലും എല്ലാം കേരളത്തിന്റെ മുഖ്യമന്ത്രി. ‘ജനങ്ങളെ ഭരിക്കാന്‍ അല്ല സാര്‍ ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഭരിക്കാനാനാണ്’ എന്ന് ടീസറില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്. ആരാധകര്‍ക്ക് വലിയ ആവേശവും പ്രതീക്ഷയും നല്‍കിക്കൊണ്ട് ടീസര്‍ യൂട്യൂബില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് കാഴ്ചക്കാരുമായി വണ്ണിന്റെ ടീസര്‍ ട്രെന്ഡിങ്ങിലേക്ക് കുതിക്കുകയാണ്. കേരളം ഇതുവരെ കാണാത്ത ഒരു ഐഡിയല്‍ മുഖ്യമന്ത്രിയായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുന്ന കടയ്ക്കല്‍ ചന്ദ്രന്. മമ്മൂട്ടി മുഖ്യമന്ത്രിയാകുമ്ബോള്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത പ്രകടനം കാണാന്‍ കഴിയും എന്നുറപ്പാണ്. ‘യാത്ര’ എന്ന ചിത്രത്തില്‍ വൈഎസ് രാജശേഖര റെഡ്ഡിയായി തിളങ്ങിയ മമ്മൂട്ടി, ഇക്കൊല്ലം കേരള മുഖ്യമന്ത്രിയായി വേഷമിടുമ്ബോള്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കാമ്ബുള്ള രാഷ്ട്രീയ സിനിമകള്‍ ഏറെയുണ്ടായിട്ടുള്ള മലയാളത്തില്‍, വണ്‍ ഒരു ശക്തമായ രാഷ്ട്രീയ അടിത്തറയോടുകൂടിയ, ബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന ഒരു ചിത്രമാണ്. മധു, ജോജു ജോര്‍ജ് ,മുരളി ഗോപി, സംവിധായകനും നിര്‍മ്മാതാവുമായ രഞ്ജിത്ത്, സിദ്ധിഖ്, ജഗതീഷ്, പി ബാലചന്ദ്രന്, സലിം കുമാര്‍, ബാലചന്ദ്ര മേനോന്, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, സുരേഷ് കൃഷ്ണ, സുധീര്‍ കരമന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Related posts
-
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ... -
നവീൻ ബാബുവിന്റെ മരണം ; പി പി ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് ; സംഘര്‍ഷം
കണ്ണൂര്‍ : കണ്ണൂരില്‍ എഡിഎം നവീൻ ബാബു മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട്... -
അങ്കമാലിയിലെ കൂട്ടമരണം; കിടപ്പുമുറിയില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തല്‍
അങ്കമാലിയിലെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചന. ജൂണ്‍ 8നാണ് പാറക്കുളം അയ്യമ്ബിള്ളി വീട്ടില്‍ ബിനീഷ് കുര്യന്, ഭാര്യ അനുമോള്‍, മക്കളായ ജൊവാന, ജെസ്വിന്...