ലക്‌നോ കേരളത്തിനെതിരെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയെ കേരളമാക്കരുതെന്ന വിവാദ പ്രസ്താവന യോഗി വീണ്ടും ആവര്‍ത്തിച്ചു.
യുപിയെ കേരളവും ബംഗാളും കശ്മീരും ആക്കരുത്. യുപി കേരളമാകാന്‍ താമസമുണ്ടാകില്ലെന്നും യോഗി പറഞ്ഞു. കഴിഞ്ഞ ദിവസവും യോഗി കേരളത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കവെയാണ് ആദ്യ വിവാദ പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിരവധി നല്ലകാര്യങ്ങള്‍ സംസ്ഥാനത്ത് നടന്നു. എന്നാല്‍ സൂക്ഷിക്കു, നിങ്ങള്‍ തെറ്റായി സമ്മതിദാനം വിനയോഗിച്ചാല്‍ ഈ അഞ്ചുവര്‍ഷത്തെ അധ്വാനം നശിക്കും. ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും ആകാന്‍ അധികം സമയം വേണ്ടി വരില്ലെന്ന് യോഗി ട്വിറ്ററില്‍ നല്‍കിയ വീഡിയോയില്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തെ തന്റെ പ്രയത്നത്തിനുള്ള അനുഗ്രഹമായാണ് നിങ്ങളുടെ വോട്ടിനെ കാണുന്നത്. നിങ്ങളുടെ വോട്ട് നിങ്ങളുടെ ഭയരഹിത ജീവിതത്തിന്റെ ഉറപ്പ് കൂടിയാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
കേരളം പോലെയാകാതിരിക്കാന്‍ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് അവിടത്തെ ജനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം ആശ്ചര്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു
കേരളം പോലെയാകാന്‍ വോട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടു.