കേരളതീരത്ത് ന്യൂനമര്‍ദ്ദ പാത്തി രൂപം കൊണ്ടു; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തില്‍ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .

കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളില്‍ അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ടും തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെയും കേരളതീരത്ത് നിലനില്‍ക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാന മഴ കനക്കുന്നത്.

കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരദേശ വാസികള്‍ക്ക് ജാഗ്രതാ നിർദേശമുണ്ട്.

Related posts

Leave a Comment