ഡല്‍ഹി: യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തള്ളി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ഒരു മേഖലയിലും യു.പി കേരളത്തേക്കാള്‍ മികച്ചതല്ല.
കേരളം മനോഹരമായ സംസ്ഥാനം ആണെന്നും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലെ പുരോഗതിക്ക് മാതൃകയാണ് എന്നും അഖിലേഷ് പറഞ്ഞു. ക്രമസമാധാന നിലയില്‍ ഏറ്റവും മോശം സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്.
കര്‍ഷകരെ വാഹനമിടിച്ച് കൊന്നവരെ സംരക്ഷിക്കുന്നവര്‍ക്ക് ക്രമസമാധാന പാലനത്തെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല.
ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പില്‍ നിന്ന് മാത്രം 100 സീറ്റുകള്‍ ലഭിക്കും. നാല് ഘട്ടം പൂര്‍ത്തിയാകുമ്ബോഴേക്ക് കേവല ഭൂരിപക്ഷം ആകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.