കണ്ണൂർ: ബിജെപിയുടെ കേരള വിരുദ്ധ സമീപനത്തിന് പിന്നിൽ കേരളം അവരെ സ്വീകരിക്കുന്നില്ലെന്ന കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്നലെ സ്വീകരിച്ചില്ല, ഇന്നും സ്വീകരിക്കുന്നില്ല, നാളെയും സ്വീകരിക്കില്ല. അതിൽ അവർ പരിഭവിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
20 മണ്ഡലങ്ങളിലെയും പര്യടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിക്കെതിരെ വിമർശനങ്ങളുന്നയിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന്റെ പ്രധാന കാര്യങ്ങൾ ജനങ്ങൾ പൂർണമായി ഉൾക്കൊണ്ടു കഴിഞ്ഞു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും പറഞ്ഞു.
കേരളം ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന നാടാണ്. ആ നാടിന് വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ ആകില്ല.
അതുകൊണ്ട് കേരള വിരുദ്ധ സമീപനം ബിജെപി തുടർച്ചയായി സ്വീകരിക്കുന്നു. ഈ പതിനെട്ടംഗ സംഘം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു പോയവരാണല്ലോ –
അവരെന്തിനാണ് കേരള വിരുദ്ധ സമീപനത്തിലേക്ക് പോകുന്നത്. പക്ഷേ നമ്മുടെ അനുഭവം അവരും കേരളവിരുദ്ധ സമീപനം സ്വീകരിച്ചു എന്നതാണ്.