‘കേന്ദ്ര സര്‍ക്കാര്‍ പതിനാല് തവണ ഇന്ധന നികുതി കൂട്ടി’; സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളമടക്കം ഏഴ് സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ വിമര്‍ശിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

കേന്ദ്ര സര്‍ക്കാര്‍ പതിനാല് തവണ ഇന്ധന നികുതി കൂട്ടിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അറു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന പികെഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരിക്കല്‍ പോലും പെട്രോളിന്റേയോ ഡീസലിന്റേയോ നികുതി നമ്മള്‍ വര്‍ധിപ്പിച്ചിട്ടില്ല. പകരം ഒരു പ്രവാശ്യം കുറച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പതിനാല്‍ പ്രാവശ്യം കൂട്ടി. നാല് പ്രാവശ്യം കുറച്ചു. ഇതാണ് കേന്ദ്രം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. അതില്‍ ഖേദം തോന്നുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment