കേന്ദ്ര ബജറ്റ് 2020: കേരളത്തിന് 15236 കോടി രൂപ നികുതി വിഹിതം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി

കൊച്ചി: കേന്ദ്രബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും ലഭിക്കും.

Read More: ബജറ്റ് 2020: വിറ്റുതുലച്ച്‌ ഖജനാവ് നിറയ്ക്കാന്‍ കേന്ദ്രം; 2.1 ലക്ഷം കോടി രൂപയുണ്ടാക്കും

തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി രൂപയും തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും മാറ്റിവെച്ചു. മത്സ്യബന്ധന മേഖലയ്ക്ക് 218.40 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
അടിസ്ഥാന സൗകര്യ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം സമ്ബൂര്‍ണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 40 മിനിറ്റാണ് ബജറ്റ് അവതരണം നീണ്ടു നിന്നത്. ആദായ നികുതി ഘടനയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കാര്‍ഷിക മേഖലയ്ക്കായി 16 ഇന കര്‍മ്മപദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു.

Related posts

Leave a Comment