കേന്ദ്രവേട്ടയെന്ന ക്യാപ്‌സൂള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം: വി.മുരളീധരന്‍

ന്യൂഡല്‍ഹി: കരുവന്നൂര്‍ ബാങ്ക് തട്ടില്‍ ഇ.ഡിയുടെ അന്വേഷണത്തെ കേന്ദ്രവേട്ടയെന്ന ക്യാപ്‌സൂള്‍ ഇറക്കി നേരിടാനാണ് സിപിഎം ശ്രമമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

ചോദ്യം ചെയ്യലിനിടെ ഇ.ഡി മര്‍ദ്ദിച്ചുവെന്നൊക്കെയാണ് ആക്ഷേപം. കേരള പോലീസിനെ പോലെ ഇരട്ടറയിലല്ല, ക്യാമറ വച്ച മുറിയില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

മര്‍ദ്ദിച്ചുവെന്ന് ആക്ഷേപമുണ്ടെങ്കില്‍ സിപിഎം കോടതിയെ സമീപിക്കണം. കൂടുതല്‍ വിവരങ്ങള്‍ അപ്പോള്‍ പുറത്തുവരും. ജനങ്ങളെ വിഡ്ഢികളാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും വി.മുരളീധരന്‍ പറഞ്ഞു.

കേന്ദ്രവേട്ടയെന്ന ക്യാപ്‌സുള്‍ ഇപ്പോള്‍ സ്ഥിരമായി. ഇനിയെങ്കിലും മുഖ്യമന്ത്രി ഈ ക്യാപ്‌സൂള്‍ അവസാനിപ്പിക്കണം. മാസപ്പടി വിഷയത്തിലും കേന്ദ്രവേട്ടയെന്നാണ് നിയമസഭയില്‍ പറയുന്നത്.

വാളയാറിന് അപ്പുറത്ത് ഒരുമിച്ച നില്‍ക്കുന്നവര്‍ എന്തുകൊണ്ടാണ് ഇതില്‍ ഒരുമിച്ച്‌ നില്‍ക്കാത്തത്. മുഖ്യമന്ത്രിയുടെ മകള്‍ എന്തു സേവനമാണ് നല്‍കിയതെന്ന് പറയാന്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും സിഎംആര്‍എല്‍ കമ്ബനിക്കും കഴിഞ്ഞിട്ടുമില്ല.

അതുകൊണ്ടാണ് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ നടത്തിയത്. പി.വി എന്നത് താനല്ലെന്ന് മുഖ്യമന്ത്രി പറയട്ടെ. പി.വി താനല്ലെങ്കില്‍ ആ പരാമര്‍ശം നീക്കി കിട്ടാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് കോടതിയില്‍ പോകുന്നില്ല.

കോടതിയില്‍ പോയാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.

സാമ്ബത്തിക പ്രതിസന്ധിയും കേന്ദ്രവേട്ടയാടല്‍ എന്നാണ് പറയുന്നത്. സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്ക് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനും മന്ത്രിമാരുടെ വിദേശയാത്രയ്ക്കും കുറവില്ല. ന്യൂയോര്‍ക്കില്‍ പോയിട്ട് എന്തുകിട്ടി.

സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കിട്ടാനുള്ള കുടിശിക പിരിക്കാനാണ് ശ്രമിക്കേണ്ടത്. ബസില്‍ പോയി ജനങ്ങളെ കാണുമെന്നാണ് പറയുന്നത്.

ജനങ്ങള്‍ക്ക് ഒരു അബദ്ധം സംഭവിച്ചു. ഇനിയും ന്യായീകരിക്കാനിറങ്ങിയാല്‍ ശബരിമല വിഷയത്തില്‍ ന്യായീകരിക്കാനിറങ്ങിയ സഖാക്കള്‍ക്കുണ്ടായ അനുഭവമെന്താണെന്ന് ഓര്‍മ്മവേണമെന്നും വി.മുരളീധരന്‍ പറഞ്ഞു.

Related posts

Leave a Comment