കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരേ മുതലപ്പൊഴിയില്‍ പ്രതിഷേധം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞ് നിര്‍ത്തി

തിരുവനന്തപുരം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ മുതലപ്പൊഴിയില്‍ പ്രതിഷേധം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ .

എന്നിട്ട് മന്ത്രിയെ റോഡില്‍ തടഞ്ഞു. ശേഷം പോലീസ് സ്ഥലത്തെത്തി മന്ത്രിയെ കടത്തിവിട്ടു.

മന്ത്രി മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായാണ് എത്തിയത് .

തുടർന്ന് ചര്‍ച്ച പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത് .

മന്ത്രിക്കെതിരെ വനിതാ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.

പിന്നീട് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച്‌ മാറ്റിയതിന് ശേഷമാണ് മന്ത്രിയെ കടത്തിവിട്ടത്.

Related posts

Leave a Comment