കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍; ചരിത്രപരമായ തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ യോഗം ഉടന്‍ ചേരുമെന്ന് വിവരം. രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍‌ ഒന്നാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് മുഴുവന്‍ മന്ത്രിമാരെയും പങ്കെടുപ്പിച്ച്‌ കാബിനറ്റ് ചേരുന്നത്. ചരിത്രപരമായ തീരുമാനമുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍.ഡി.ടി.വി ഉള്‍പ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കാബിനറ്റ് യോഗത്തിന് മുന്നോടിയായി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതിയും സാമ്ബത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതിയും യോഗം ചേരുന്നുണ്ട്. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗങ്ങള്‍ക്ക് ശേഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ഘട്ടത്തിലാണ് സുരക്ഷാ സമിതി ചേരുന്നത്. കൊറോണ പ്രതിസന്ധിയും സാമ്ബത്തിക പുനരുജ്ജീവ പദ്ധതിയും സാമ്ബത്തിക സമിതി ചര്‍ച്ച ചെയ്യും. അണ്‍ലോക്ക് ഒന്നിന് ശേഷമുള്ള ആദ്യ സാമ്ബത്തിക സമിതി യോഗമാണ്‌ എന്നതും ശ്രദ്ധേയാണ്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Related posts

Leave a Comment