തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ അയച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ജി.ശക്തിധരന്‍.
പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍. ‘എനിക്ക് ആരാണ് കെ സുധാകരന്‍? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. .അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തി യതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം? -ശക്തിധരന്‍ പറയുന്നു.
കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് ഞാന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം എനിക്ക് സ്വയം വിമര്‍ശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നു.
ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനം.
തൊഴിലാളി വര്‍ഗം ഒപ്പം സഞ്ചരിക്കുന്നതിനു പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ മാറി.
അതാണ് റഷ്യയില്‍ വാഗ്‌നര്‍ സംഘത്തിലേക്ക് എത്തിനില്‍ക്കുന്നത്.
ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ, എന്നറിയില്ല നമ്മുടെ ഒരു നേതാവു കുടുംബസമേതം നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സമാനമായ സ്വകാര്യ പടയാളിസംഘത്തെ വാടകക്ക് എടുത്തിരുന്നു.
കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം കാരണം , പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കറന്‍സിയാണ് അന്ന് ഒഴുക്കിയത്.
എന്തായിരുന്നു ഇത്തരത്തില്‍ കൂലിപ്പടയെ വിദേശത്തു വിളിച്ചുവരുത്താന്‍ കാരണം?
ഏതെങ്കിലും കമ്യുണിസ്റ്റ് നേതാവ് അന്വേഷിച്ചോ?
ഏതെങ്കിലും കാലത്തു കേരളത്തില്‍ നിന്ന് പോയ ഭരണകര്‍ത്താവ് ഇങ്ങിനെ കൂലിപ്പട്ടാളത്തെ ഉപയോഗിച്ചിട്ടുണ്ടോ?അവിടെവരെയെത്തി ഇന്ത്യയിലെ കമ്മ്യുണിസം- ശക്തിധരന്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുതന്നെയാണ് ശക്തിധരന്റെ കുറിപ്പുകള്‍ മുഴുവന്‍. കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പില്‍ ദേശാഭിമാനി കൊച്ചി
ഓഫീസില്‍ നിന്ന് കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിയ്യായിരം രൂപ കൊണ്ടുപോയെന്നും അത് ഇപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗമാണ് കാറില്‍ കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത് വലിയ വിവാദമായിരിക്കുകയാണ്. എന്നാല്‍ വിവാദങ്ങളില്‍ പ്രതികരിക്കേണ്ടെന്നും വികസനം എടുത്തുകാട്ടി പ്രചാരണം നടത്താമെന്നുമാണ് സിപിഎമ്മിന്റെ നിലപാട്.