കാസര്‍ഗോഡ്: വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന കേസില്‍ പ്രതി കെ.വിദ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. വിദ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ആവശ്യപ്പെട്ടു.
വിദ്യയ്‌ക്കെതിരെ ഗുരുതര കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
കരിന്തളം ഗവ.കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തില്‍ വിദ്യ വ്യാജ രേഖ സമര്‍പ്പിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രേഖ താന്‍ ഒറ്റയ്ക്കാണ് നിര്‍മ്മിച്ചതെന്നും ഒറിജിനല്‍ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞുവെന്നുമാണ് വിദ്യയുടെ മൊഴി.
അട്ടപ്പാടി ഗവ.കോളജില്‍ ജോലിക്കുള്ള അഭിമുഖത്തിനെത്തിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നുന്നതും വിദ്യ പിടിയിലാകുന്നതും.