കോഴിക്കോട്: ‘കാഫിർ സ്ക്രീൻ ഷോട്ട്’ വിവാദത്തില്‍ സി.പി.എം നേതാവ് കെ.കെ ലതികയെ തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ.
ലതിക സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് തെറ്റാണെന്നും നിർമിച്ചവർ ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു.
സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തതിനെ കുറിച്ച് ലതികയോട് ചോദിച്ചിരുന്നു. പൊതുസമൂഹം അറിയേണ്ടതല്ലേ എന്ന മറുപടിയാണ് ലതിക നല്‍കിയതെന്നും ശൈലജ പറഞ്ഞു.
കണ്ണൂർ ജില്ല സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. യാഥർത്ഥ ഇടത് ചിന്താഗതിക്കാർ ഇത് ചെയ്യില്ലെന്നും ശൈലജ വ്യക്തമാക്കി.
അതേസമയം, സി.പി.എമ്മിന്റെ ഭീകര പ്രവർത്തനമാണ് കാഫിർ പ്രചരണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനും ശൈലജ മറുപടി നല്‍കി.
കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകരപ്രവർത്തനങ്ങളുടെ കൂട്ടത്തില്‍ വരില്ലേയെന്നും ശൈലജ ചോദിച്ചു.