കൊഴിഞ്ഞത് ആരാധകരുടെ ‘മുല്ല’: പ്രതിശ്രുത വരനെയും സഹായിയെയും ചുറ്റിപ്പറ്റി അന്വേഷണം

ചെന്നൈ: നടിയും അവതാരകയുമായി വി ജെ ചിത്രയുടെ അപ്രതീക്ഷിത വിയോഗത്തല്‍ വിറങ്ങലിച്ചിരിക്കയാണ് തമിഴ് സീരിയല്‍ ലോകം. തമിഴകത്തെ മിനിസ്‌ക്രീനലെ സൂപ്പര്‍ ഹിറ്റ് താരത്തെ തന്നെയാണ് നഷ്ടമായത്. പാണ്ഡ്യന്‍ സ്‌റ്റോര്‍സ് എന്ന സീരിയലിലെ മുല്ല എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത് ചിത്രയായിരുന്നു. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയതാരമാണ് വിടവാങ്ങിയിരിക്കുന്നത്.

കില്‍പോക് മെഡിക്കല്‍ ആശുപത്രിയില്‍ ആയിരുന്നു നടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. ചിത്രയുടം മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ ആശുപത്രിയില്‍ നൂറുകണക്കിനു ആളുകള്‍ തടിച്ചുകൂടിയിരുന്നു. ചിത്രയുടെ സഹപ്രവര്‍ത്തകര്‍ ഹൃദയം പൊട്ടിയാണ് ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വന്നിരുന്നത്. ചിരിച്ചു കളിച്ച മുഖവുമായി ലൊക്കേഷനില്‍ നിന്നും പോയ നടിയെ മരിച്ച നിലയില്‍ കാണപ്പെട്ടതാണ് സുഹൃത്തുക്കളുടെ നെഞ്ചു നീറ്റുന്നത്.

അതേസമയം ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ തുടരുന്നു. സംഭവത്തില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു. നടിയുടെ മുഖത്തു ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. സീരിയല്‍ ഷൂട്ടിങ്ങിനായി 4 ദിവസം മുന്‍പാണു ഹോട്ടലില്‍ മുറിയെടുത്തത്. ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നല്‍കിയതായി സൂചനയുണ്ട്. ഓഗസ്റ്റില്‍ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ രജിസ്റ്റര്‍ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മനഃശാസ്ത്രത്തില്‍ ബിരുദധാരിയാണ്.

തമിഴ് സീരിയലിലെ ജനപ്രിയ നടി വി.ജെ ചിത്രയെ ഇന്നലെ പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോഴ്‌സിലെ മുല്ലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ചിത്ര ശ്രദ്ധിക്കപെടുന്നത്. ഈ സീരിയലിന്റെ ഷൂട്ടിങ് നഗരത്തിനു പുറത്തെ ഇ.വി.പി ഫിലിം സിറ്റിയിലാണു നടക്കുന്നത്.

ഷൂട്ടിങ് പൂര്‍ത്തിയാക്കി ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലില്‍ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്നു ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്നാണ് ഹേമന്ദിന്റെ മൊഴി.

ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ റൂം തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകള്‍ മരണത്തിനു തൊട്ടു മുമ്ബു വരെ സമൂഹമാധ്യമങ്ങളില്‍ ചിത്ര പങ്കുവച്ചിരുന്നു. ലൊക്കേഷനില്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്നു ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ഹേമന്ദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എന്നാല്‍, മുഖത്തെ മുറിവ് എങ്ങനെ വന്നുവെന്നത് ഉള്‍പ്പെടെ ദുരൂഹതകള്‍ നിലനില്‍ക്കുന്നു. ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നു ആവശ്യപ്പെട്ട് ചിത്രയുടെ പിതാവ് മുന്നോട്ടു വന്നിരുന്നു. ബിസിനസുകാരനായ ഹേംനാഥുമായി ഓഗസ്റ്റിലാണു ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനു പിന്നാലെ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു.

കരിയറിന്റെ ഏറ്റവും മികച്ച സമയത്തു നില്‍ക്കവെയാണു വി.ജെ. ചിത്രയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. 2012 മുതല്‍ അവതാരകയായും സീരിയല്‍ നടിയായും മിനിസ്‌ക്രീനില്‍ സജീവമാണു ചിത്ര. മനഃശാസ്ത്രത്തില്‍ ബിരുദധാരിയായ ചിത്ര, മക്കള്‍ ടിവിയിലെ വിളയാട് വാഗൈ സൂദ് ഷോയുടെ അവതാരകയായാണു ചാനലില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലെ പ്രമുഖ ചാനലുകളിലെല്ലാം അവതാരകയായും സീരിയല്‍ നടിയായും തിളങ്ങി.

Related posts

Leave a Comment