എറണാകുളം: ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എറണാകുളത്ത് ഇടപ്പള്ളി – വൈറ്റില ഹൈവേ ഉപരോധിച്ചുകൊണ്ട് നടത്തിയ വഴിതടഞ്ഞുളള സമരത്തിനെതിരെ രോക്ഷാകുലനായി പ്രതികരിച്ച നടൻ ജാേജു ജോർജിന്റെ വാഹനം യൂത്തുകാേൺഗ്രസുകാർ തകർത്തു. സമരത്തെത്തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെയാണ് ജാേജു ജോർജ് രോക്ഷാ കുലനായി രംഗത്തെത്തിയത്. ജനങ്ങളെ ഉപദ്രവിച്ചുകൊണ്ടല്ല സമരം ചെയ്യേണ്ട്. ഒരുദിവസം സമരം ചെയ്താൻ വില കുറയുമോ എന്ന് ചോദിച്ചുകൊണ്ടാണ് മുണ്ടുമടക്കിക്കുത്തി പ്രതിഷേധത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ജനങ്ങളും അണിചേർന്നു. ജനങ്ങൾ പ്രതിഷേക്കാരും ജനങ്ങളുമായി രൂക്ഷമായ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
പൊലീസ് ഇടപെട്ട് ഉപരോധം അവസാനിപ്പിച്ചതിനെ തുടർന്ന് ജാേജു ജോർജിന്റെ വാഹനം മുന്നോട്ടെടുക്കവെയാണ് യൂത്തുകോൺഗ്രസുകാർ വാഹനം തകർന്നത്. ജാേജു ജോർജ് മദ്യപിച്ച് ഷോ കാണിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.ജോജുവിനെതിരെ പൊലീസ് നടപടിവേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.