കെടിയു വി.സി താത്ക്കാലിക നിയമനം: സര്‍ക്കാര്‍ ഹര്‍ജി അത്യപൂര്‍വ്വം, നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വൈസ്ചാന്‍സലറായി സിസ തോമസിനെ നിയമിച്ച നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി.

ചാന്‍സലറായ ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത സര്‍ക്കാര്‍ ഹര്‍ജി അത്യപൂര്‍വ്വമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തനിക്കെതിരായ ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഗവര്‍ണര്‍ എന്ന നിലയിലല്ല, ചാന്‍സലര്‍ എന്നനിലയിലുള്ള നടപടിയാണ് ചോദ്യം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അത് ചോദ്യം ചെയ്യാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും കഴിയുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചാന്‍സലറെന്ന നിലയിലാണ്. യുജിസി ചട്ടങ്ങള്‍ പ്രകാരം മാത്രമേ ചാന്‍സലര്‍ക്ക് നിയമനം നടത്താന്‍ കഴിയുവെന്ന് കോടതി വ്യക്തമാക്കി.

സര്‍വകലാശാല വി.സി നിയമനത്തില്‍ സ്ഥിരമാണെങ്കിലും താത്ക്കാലികമാണെങ്കിലും ഒരേ മാനദണ്ഡമാണെന്നും ഒരു ദിവസമാണെങ്കിലും വി.സിയായിരിക്കുന്നവര്‍ക്ക് ഈ മാനദണ്ഡം ബാധകമാണെന്നും യു.ജി.സി അറിയിച്ചു.

ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.അതിനിടെ, കെ.ടി.യു വി.സിയായുള്ള ഡോ.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

Related posts

Leave a Comment