കെഎസ്‌ആര്‍ടിസിയെ നന്നാക്കിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യും, ഗതാഗത വകുപ്പില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: ഗതാഗതവകുപ്പില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് നിയുക്ത മന്ത്രി ആന്റണി രാജു. കെഎസ്‌ആര്‍ടിസിയെ നന്നാക്കിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ വകുപ്പ് ഏല്‍പിച്ചത് മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

‘ജനങ്ങളുമായി അടുത്തുനില്‍ക്കുന്ന ഗതാഗ തവകുപ്പില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. നല്ല അഭിപ്രായങ്ങളെല്ലാം സ്വീകരിച്ച്‌ ജനങ്ങളാഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവരും.’-അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി രാജു.

Related posts

Leave a Comment