കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടില്‍ എസ്‌എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ട് പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരിച്ചടി.
ഇടപാടില്‍ എസ്‌എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഒന്നും ഒളിച്ചുവയ്ക്കരുതെന്നും കെഎസ്‌ഐഡിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കെഎസ്‌ഐഡിസിയുടെ ഹര്‍ജി അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും.
കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്.
സിഎംആര്‍എല്‍ ലഭിക്കാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറവയി വിജയന്റെ മകള്‍ വീണാ വിജയന്റെ
ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്ബനിക്ക് മാസപ്പടി നല്‍കിയെന്ന കണ്ടെത്തലിലാണ്
കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം നടത്തുന്നത്.