രാജ്കോട്ട്: ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു.
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പൊലീസ് കേസെടുത്തു. പാര്‍മറിന്റെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ആണ് ഇയാള്‍ ദിവസങ്ങളോളം പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയു വധഭീഷണി മുഴക്കുകയും ചെയ്തു.
ഇയാളുടെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൃഷിയിടത്തില്‍ വെച്ച് ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍പോയി. സുരേന്ദ്രര്‍നഗറിലെ വന്ദ്വാന്‍ താലൂക്കിലാണ് സംഭവം.
യുവതിയുടെ ഭര്‍ത്താവും ഇതേ കൃഷിയിടത്തിലെ ജോലിക്കാരനാണ്. എന്നാല്‍ ഈ സംഭവങ്ങളൊന്നും ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കാമെന്ന് പറഞ്ഞാണ് പാര്‍മര്‍ ദമ്ബതികളെ കൃഷിതോട്ടത്തില്‍ ജോലിക്കെത്തിച്ചത്. ഇതിനുശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
പ്രതിയുടെ പീഡനം സഹിക്കാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിനിടെ ഭര്‍ത്താവിനെ അവര്‍ പീഡന വിവരം അറിയിക്കുകയും ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പീഡനത്തെ എതിര്‍ത്ത യുവതിയെ പാര്‍മര്‍ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും പ്രതി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.