കൃത്യതയോടെ യുദ്ധക്കപ്പല്‍ തകര്‍ത്തു, കപ്പല്‍വേധ മിസൈല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്നതിനിടെ, യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രബാലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ വിജകരമായി പരീക്ഷിച്ചു. ഡീ കമ്മീഷന്‍ ചെയ്ത ഗോദാവരി ക്ലാസില്‍പ്പെട്ട യുദ്ധക്കപ്പലായിരുന്നു മിസൈലിന്റെ ലക്ഷ്യസ്ഥാനം. കപ്പല്‍വേധ മിസൈല്‍ കപ്പല്‍ തകര്‍ക്കുന്നതിന്റെ വീഡിയോ നാവികസേന പുറത്തുവിട്ടു.

മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് നാവികസേന അറിയിച്ചു. കൃത്യതയോടെ മിസൈല്‍ ലക്ഷ്യസ്ഥാനം തകര്‍ത്തു. 16 റഷ്യന്‍ നിര്‍മ്മിത കെഎച്ച്‌-35 യുറാന്‍ കപ്പല്‍വേധ മിസൈലാണ് പ്രബാലിന് കരുത്തുപകരുന്നത്. 130 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുളള ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുളളതാണ് ഈ മിസൈല്‍.
ഡീ കമ്മീഷന്‍ ചെയ്ത ഗോദാവരി ക്ലാസില്‍പ്പെട്ട യുദ്ധക്കപ്പല്‍ 1983ലാണ് നാവികസേനയുടെ ഭാഗമായത്. ഈ ശ്രേണിയില്‍ മൂന്ന് യുദ്ധക്കപ്പലുകളാണ് നിര്‍മ്മിച്ചത്.തദ്ദേശീയമായി തയ്യാറാക്കിയ രൂപകല്‍പ്പനയാണ് ഇതില്‍ ഉപയോഗിച്ചത്. ഇന്ത്യ, റഷ്യ, പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ആയുധ സാങ്കേതികവിദ്യയുടെ സംയുക്തരൂപമാണ് ഇതില്‍ ക്രമീകരിച്ചത്. 2015ലാണ് ഗോദാവരി ഡീ കമ്മീഷന്‍ ചെയ്തത്.

Related posts

Leave a Comment