കൂടത്തായി കൂട്ടക്കൊല; ജോളിയുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല പ​ര​മ്ബ​ര​യി​ല്‍ മൂ​ന്ന് കേ​സു​ക​ളി​ല്‍ ജാ​മ്യം തേ​ടി മു​ഖ്യ​പ്ര​തി പൊ​ന്ന​മ​റ്റം ജോ​ളി​യാ​മ്മ ജോ​സ​ഫ്​ എ​ന്ന ജോ​ളി (48) വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി.

അ​പേ​ക്ഷ​ക​ളി​ല്‍ വി​ചാ​ര​ണ​ന​ട​ക്കു​ന്ന ജി​ല്ല പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും.

കൊ​ല്ല​പ്പെ​ട്ട പൊ​ന്നാ​മ​റ്റ​ത്തി​ല്‍ ടോം ​തോ​മ​സ്, അ​ന്ന​മ്മ, ആ​ല്‍​ഫൈ​ന്‍, മ​ഞ്ചാ​ടി​യി​ല്‍ മാ​ത്യു എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍​ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലെ കേ​ന്ദ്ര ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍ ഹ​ര​ജി​യും വ്യാ​ഴാ​ഴ്ച വി​ധി പ​റ​യാ​ന്‍ മാ​റ്റി. കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​​ടെ ഭാ​ഗ​മാ​യി കു​റ്റ​പ​ത്രം വാ​യി​ച്ച്‌​ കേ​ള്‍​പ്പി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യ പ്രാ​രം​ഭ വാ​ദം ഏ​പ്രി​ല്‍ ഒ​ന്നി​ന് കേ​ള്‍​ക്കാ​നും കോ​ട​തി തീ​രു​മാ​നി​ച്ചു. ജോ​ളി ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ സ്​​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ​ന്‍.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. അ​ന്ന​മ്മ തോ​മ​സി​നെ വ​ധി​െ​ച്ച​ന്ന കേ​സി​ല്‍ ഹൈ​കോ​ട​തി ന​ല്‍​കി​യ ജാ​മ്യം സു​പ്രീം​കോ​ട​തി സ്റ്റേ​ചെ​യ്ത​താ​ണെ​ന്നും മ​റ്റ് ജാ​മ്യാ​പേ​ക്ഷ​ക​ള്‍ ഹൈ​കോ​ട​തി നേ​ര​ത്തേ ത​ള്ളി​യ​താ​ണെ​ന്നു​മാ​യി​രു​ന്നു സ്‍പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റു​ടെ വാ​ദം.

Related posts

Leave a Comment