കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.
ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ഫൈസല്‍ അല്‍ നവാഫ് ആണ് ഉത്തരവ് പുറത്തിറക്കിയത്. നിലവില്‍ ഏഴ് ലക്ഷത്തിലധികം വിദേശികള്‍ക്ക് കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സുണ്ട്. ഇതില്‍ രണ്ടര ലക്ഷത്തോളം പേര് ലൈ സന്സിനുള്ള നിശ്ചിത അര്‍ഹത മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സമഗ്ര പരിശോധനക്ക് മുന്നോടിയായാണ് ലൈസന്‍സ് നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. സമഗ്ര പരിശോധന ഈമാസം തന്നെ ആരംഭിക്കും. എല്ലാ ലൈസന്‍സുകളും പരിശോധിച്ച് അര്‍ഹതയുള്ളവരുടേത് മാത്രം നില നിര്‍ത്താന്‍ നടപടിക്രമങ്ങള്‍ക്ക് മൂന്നുമാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.