കൊല്ലം: കുസൃതി കാട്ടിയ മൂന്നാം ക്ലാസുകാരനെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യാഭീഷണി മുഴക്കി.
കൊല്ലം കടയ്ക്കലിലാണ് മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് ഒമ്ബതുവയസ്സുകാരന്‍ പണി നടക്കുകയായിരുന്ന ഇരുനില വീടിന്റെ ഷെയ്ഡില് കയറി താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയത്. ശിവദാസന്‍ – സുനി ദമ്ബതികളുടെ മകനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്.
കുട്ടിയെ അനുനയിപ്പിക്കാന്‍ നാട്ടുകാരും വീട്ടുകാരും ശ്രമിച്ചെങ്കിലും ഈ ഒമ്ബതുവയസ്സുകാരന്‍ താഴെ ഇറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഒരുപാട് നേരം കുട്ടിയുമായി സംസാരിച്ച് താഴെ ഇറക്കാന്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ശ്രമിച്ചു. എന്നിട്ടും കുട്ടിയുടെ വാശി തീരാത്തത് കണ്ട നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സില്‍ ജോലി തരാമെന്നും ഫയര്‍ഫോഴ്സ് വാഹനത്തില്‍ കൊണ്ടുപോയി ചുറ്റിക്കാമെന്നും പറഞ്ഞതിന് ശേഷമാണ് കുട്ടി താഴെ ഇറങ്ങാന്‍ കൂട്ടാക്കിയത്.
ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഏണി ചാരികൊടുക്കുകയും അതില്‍ കയറാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് കുട്ടി അടുത്ത ഷെയ്ഡിലേയ്ക്ക് ചാടി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.