കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം, ആറുപേര്‍ മരിച്ചു, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിന് തീപിടിച്ചു.

ആറുപേർ മരിച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്ബനിയിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇവിടെ താമസിക്കുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്.

ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.

അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ആറുപേരുടെ നില അതീവ ഗുരുതരമാണ്.

സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് ചാടിയവരുമുണ്ട്.

ലേബർ ക്യാമ്ബിലെ അടുക്കളയില്‍ നിന്നാണ് തീ പടർന്നത്.

തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞെങ്കിലും നിരവധിപേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട‌്.

Related posts

Leave a Comment