കുവൈത്തില്‍ 5000 കടന്ന്​ കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തില്‍ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 5000 കടന്നു. തിങ്കളാഴ്​ചവരെ 5278 പേര്‍ക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​.
ഇതില്‍ 2297 പേര്‍ ഇന്ത്യക്കാരാണ്​. 85 ഇന്ത്യക്കാര്‍ക്കാണ്​ തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. രോഗബാധിതര്‍ കൂടുന്നതിനനുസരിച്ച്‌​ ചികിത്സസൗകര്യവും സമ്ബര്‍ക്കവിലക്ക്​ സൗകര്യവും കുറയുകയാണ്​. ആശുപത്രികള്‍ നിറയുന്നതോടെ ആരോഗ്യ മന്ത്രാലയം കൂടുതല്‍ ഫീല്‍ഡ്​ ആശുപത്രികളും താല്‍ക്കാലിക നിരീക്ഷണകേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ട്. പൊതുമരാമത്ത്​ മ​ന്ത്രാലയവും സൈന്യവും എണ്ണക്കമ്ബനികളും ഇതിന്​ പിന്തുണ നല്‍കുന്നു.

ഇതോടൊപ്പം വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യമന്ത്രാലയം തീവ്രശ്രമം നടത്തുകയാണ്​. ഫീല്‍ഡ്​ ടെസ്​റ്റുകള്‍ വ്യാപകമാക്കി​. രണ്ട്​ റാപ്പിഡ്​ പരിശോധന കേന്ദ്രങ്ങള്‍ അടുത്തയാഴ്​ച ഉദ്​ഘാടനം ചെയ്യും. കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ജസീറ എയര്‍വേ​സ്​ ബില്‍ഡിങ്ങി​​െന്‍റ പാര്‍ക്കിങ്ങിലും ശൈഖ്​ ജാബിര്‍ സ്​റ്റേഡിയത്തിനടുത്ത്​ പൊതുമരാമത്ത്​ മന്ത്രാലയം നിര്‍മിച്ച സമ്ബര്‍ക്കവിലക്ക്​ സ​െന്‍ററിലുമാണ്​ പത്തുമിനിറ്റു​ കൊണ്ട്​ കോവിഡ്​ ബാധ അറിയാന്‍ കഴിയുന്ന റാപ്പിഡ്​ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. ചൈനയില്‍നിന്ന്​ കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചുവരുന്നു.
സൈനിക വിമാനത്തില്‍ തിങ്കളാഴ്​ചയും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു. സാമൂഹിക അകലം ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്​. വിദേശത്തുള്ള കുവൈത്തികളെ തിരിച്ചെത്തിക്കുന്ന മെഗാ ദൗത്യം മേയ്​ ഏഴിന്​ പൂര്‍ത്തിയായാല്‍ കര്‍ഫ്യൂ നീട്ടുന്നത്​ ഉള്‍പ്പെടെ നടപടികള്‍ പരിഗണിക്കുന്നു.

Related posts

Leave a Comment