കുളിക്കാതിരുന്നത് 50 വര്‍ഷം; അമൗ ഹാജി 94-ാം വയസില്‍ വിടവാങ്ങി

തെഹ്റാന്‍: അമ്പത് വര്‍ഷം കുളിക്കാതെ വാര്‍ത്തകളില്‍ ഇടം നേടിയ ഇറാനിലെ വയോധികന്‍ അമൗ ഹാജി അന്തരിച്ചു. 94 വയസ്സായിരുന്നു പ്രായം.

ദെജ്ഗാഹിലെ ഗ്രാമത്തില്‍ വെച്ചായിരുന്നു മരണം. ശനിയാഴ്ചയാണ് അമൗ ഹാജി മരിച്ചതായി പ്രദേശിക മാധ്യമം സ്ഥിരീകരിച്ചത്.

ദീര്‍ഘകാലം കുളിക്കാതെ ഇദ്ദേഹം പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിന്‍റെ വിചിത്രമായ ശീലത്തെക്കുറിച്ച്‌ വിവരിക്കുന്ന ‘ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി’ എന്ന ഡോക്യുമെന്‍ററിയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗങ്ങള്‍ തന്നെ പിടികൂടുമെന്ന് ഭയന്നാണ് അമൗ ഹാജി കുളിക്കാതിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായി ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related posts

Leave a Comment