കുറ്റിപ്പുറം: കുറ്റിപ്പുറത്തുനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 22 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍.
ഇടുക്കി കട്ടപ്പന താഴത്ത് ഇല്ലം ഹരികൃഷ്‌ണന്‍ നമ്ബൂതിരിയെ(64)യാണു പിടികൂടിയത്. ഇയാള്‍ 1999-ല്‍ കടകശേരി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ പൂജാരിയായിരുന്നു. ഇയാളുടെ സഹായിയായ അളിയന്‍ ഹരികുമാര്‍ നമ്ബൂതിരി കുറ്റിപ്പുറത്തുനിന്നും അന്യമതസ്‌ഥയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ കൂട്ടുപ്രതിയായിരുന്നു ഹരികൃഷ്‌ണന്‍. കേസ് പിന്നീട് തീര്‍ന്നെങ്കിലും കോടതിയില്‍ ഹാജരാകാതെ നടക്കുകയായിരുന്നു. മറ്റു ജില്ലകളില്‍ അമ്ബലങ്ങളിലെ ശാന്തിക്കാരനായ ഇയാളെ കണ്ടെത്താന്‍ പോലീസിനുംകഴിയാതെ വന്നതോടെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പിടിക്കിട്ടാപുള്ളികളെ പിടികൂടാനുള്ള പ്രത്യേക നീക്കത്തിന്റെ ഭാഗമായാണ് ഇയാള്‍ ഇടുക്കിയില്‍നിന്ന് പിടിയിലായത്.