കുറ്റം ശിവശങ്കറിന്റെ തലയില്‍ മുഖ്യമന്ത്രി കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുതമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കരന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് കേരളം കാണുന്നത് എന്നും അഭിപ്രായപ്പെട്ടു.

Related posts

Leave a Comment