കുറുമശ്ശേരി: സംസ്ഥാനത്ത് ഞായറാഴ്ച പലയിടങ്ങളിലായി കനത്ത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. ഇന്നലെയുണ്ടായ ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. മിമിക്രി കലാകാരന്‍ രമേശന്‍ കുറുമശ്ശേരിയുടെ വീടിനു മുന്‍പില്‍ നിന്ന തെങ്ങിന്റെ കൂമ്ബ് ഭാഗത്താണ് ഇടിമിന്നലേറ്റ് തീ പടര്‍ന്നത്.
ഏകദേശം പത്തു മിനിറ്റോളമാണ് തെങ്ങ് കത്തിയത്. കാറ്റില്‍ പാറക്കടവ് പഞ്ചായത്ത് പ്രദേശത്ത് വ്യാപകമായി വാഴകൃഷി നശിച്ചു. ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.