ബംഗളൂരു: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായ ബിനീഷ് കോടിയേരിയെ വിട്ടുകിട്ടുന്നതും കാത്ത് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യുറോയും. ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍സിബിയുടെ പിടിയിലായ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ബിനീഷിലേക്ക് എത്തിയത്. എന്നാല്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യുറോ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഇതുവരെ ബിനീഷിന്റെ പേര് ചേര്‍ത്തിട്ടില്ല. അതേസമയം, മയക്കുമരുന്ന് കടത്തിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്തതോടെ എന്‍.സി.ബി കേസ് രജിസ്റ്റര്‍ ചെയ്യാനും ചോദ്യം ചെയ്യാനും സാധ്യതയേറെയാണ്
കൊച്ചി സ്വദേശി മുഹമ്മദും ബിനീഷും തമ്മില്‍ ഏറെക്കാലമായി സുഹൃത്തുക്കളാണ്. അനൂപ് അറസ്റ്റിലാവുന്നതിനു രണ്ടു ദിവസം മുമ്ബുവരെ ഇരുവരും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ പുറത്തുവന്നിരുന്നു.
ഹോട്ടല്‍ ബിസിനസിന്്റെ മറവില്‍ അനൂപ് നടത്തിയ മയക്കുമരുന്ന് ഇടപാടുകള്‍ ബിനീഷിന്‍്റെ അറിവോടെയായിരുന്നോ എന്നത് എന്‍.സി.ബി അന്വേഷിക്കും.
മുംബൈ, ഗോവ എന്നിവിടങ്ങളിലെ മയക്കുമരുന്ന് ഏജന്റുമാരുമായി അനൂപിന്്റെ സംഘത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അനൂപിന്്റെ നേതൃത്വത്തില്‍ കൊച്ചിയിലും നിശാപാര്‍ട്ടികള്‍ സംഘടിപ്പിച്ചതായാണ് വിവരം. ഈ കേസില്‍ അനൂപ് മുഹമ്മദിനെ (39) കൂടാതെ, ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശിനി ഡി. അനിഘ (24), കാരിയറായ തൃശൂര്‍ തിരുവില്വാമല സ്വദേശി റിേജഷ് രവീന്ദ്രന് (37), ഗോവയിലെ പ്രശസ്ത റിസോര്‍ട്ടിലെ ഡ്രൈവറായ എഫ്. അഹമ്മദ് (30) എന്നിവരും അറസ്റ്റിലായിരുന്നു.