ന്യൂഡൽഹി∙ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അത്യന്തം നാടകീയ രംഗങ്ങൾ. എഎപി – ബിജെപി അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി.
സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടെ എഎപി അംഗങ്ങൾ ഫോൺ ഉപയോഗിക്കുന്നു എന്ന് ആരോപിച്ചുള്ള ബിജെപിയുടെ പ്രതിഷേധമാണു സംഘർഷത്തിൽ കലാശിച്ചത്.
തിരഞ്ഞെടുപ്പ് പൂർത്തിയാക്കാതെ യോഗം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ആം ആദ്മി പാർട്ടി ഉറച്ചുനിന്നു. പലവട്ടം സഭ നിർത്തിവച്ച് പിന്നീട് ചേർന്നെങ്കിലും ബഹളമയമായി.
ഇതേത്തുടർന്ന് ഇന്ന് പുലർച്ചെയോടെ സഭ പിരിഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിനായി സഭ നാളെ രാവിലെ പത്തിന് വീണ്ടും ചേരും.
Wah re MCD pic.twitter.com/aoomDNQA9Y
— Ashoke Raj (@Ashoke_Raj) February 23, 2023
These are elected representatives of AAP’s Delhi municipal corporation. pic.twitter.com/hxMAyHhmXm
— Vaishali Poddar (@PoddarVaishali) February 22, 2023