കുന്നിക്കോട് /കൊല്ലം : രണ്ട് വര്‍ഷമായി സൗദിയിലെ റിയാദില്‍ ജോലി ചെയ്തു വന്നിരുന്ന പ്രവാസിയായ ഇളമ്ബല്‍ വൈജയന്തി ഭവനില്‍ വിജയകുമാര്‍ (ബിജു 52 ) മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. ഒരാഴ്ചയായി പനി ബാധിതനായ വിജയകുമാര്‍ അവിടുത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ റെസ്റ്റ് എടുക്കാനുള്ള നിര്‍ദേശത്തില്‍ കഴിയവേയാണ് വ്യാഴാഴ്ച പുലര്‍ച്ചെ രോഗം മൂര്‍ച്ചിച്ചത്. പരിശോധനയില്‍ നുമോണിയ കണ്ടെത്തിയിരുന്നു.ഇതിനിടെ വൈകിട്ടോടെ ഹൃദയസ്തംഭനം വന്നതോടെ മരണം സംഭവിക്കുകയായിരുന്നതായിട്ടാണ് ബന്ധുക്കളെ കമ്ബനി അധികൃതര്‍ അറിയിച്ചത്. ഭാര്യ ശ്രീജ. മക്കള്‍ : മീനാക്ഷി , കണ്ണന്‍. അമ്മ സരസമ്മ.
കുന്നിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു
