തിരുവനന്തപുരം: ( 12.05.2021) കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരന്‍ ബോംബേറില്‍ കൊല്ലപ്പെട്ടു. അരുവിയോട് സ്വദേശി വര്‍ഗീസാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ സെബാസ്റ്റ്യനാണ് വര്‍ഗീസിന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
വര്‍ഗീസ് വീടിന് അടുത്ത നടത്തിയിരുന്ന ശവപ്പെട്ടി കടയെ ചൊല്ലി കുറേ നാളായി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവം നടക്കുമ്ബോള്‍ വര്‍ഗീസിന്റെ കുടുംബവും വീട്ടിലുണ്ടായിരുന്നു. വര്‍ഗീസിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.