കുത്തിവെപ്പ് പേടിച്ച്‌ പേപ്പട്ടി കടിച്ച വിവരം മറച്ചു വെച്ചു: ചേര്‍ത്തലയില്‍ 14കാരന്‍ മരിച്ചു

ചേര്‍ത്തല: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം പേവിഷബാധമൂലമെന്ന് ആരോഗ്യവകുപ്പ്. പരിശോധിച്ച ഡോക്ടര്‍മാരുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ശാരീരിക അസ്വസ്ഥതകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച അര്‍ത്തുങ്കലില്‍ സ്വദേശിയായ നിര്‍മല്‍ രാജേഷാണ് ഈ മാസം 16ന് മരിച്ചത്. ആന്തരിക അവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അനിമല്‍ ഡിസീസിലും ബംഗളൂരുവിലെ ന്യൂറോ സയന്‍സ് ലാബിലും പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ കുട്ടിയുടെ മരണ കാരണം സ്ഥിരീകരിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓഗസ്റ്റില്‍ കുട്ടിയുടെ സഹോദരന്‍ അമലിന്റെ മുഖത്ത് പട്ടിയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു.

അന്ന് അതിന് ചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഈ അടുത്ത ദിവസം നിര്‍മ്മലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കിളില്‍ നിന്നും വീണതാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നാകാം കുട്ടി ഇങ്ങനെ പറഞ്ഞതെന്നാണ് നിഗമനം. എന്നാല്‍ കൂട്ടുകാരോട് പട്ടി കടിച്ചതെന്നാണ് പറഞ്ഞത്. വീട്ടില്‍ വളര്‍ത്തുന്ന പട്ടിയെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല.

Related posts

Leave a Comment