പാലക്കാട്: കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനമായി.മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.മഴക്കാലമാണെങ്കിലും നിര്‍മ്മാണം തടസ്സപ്പെടാതെ മുന്നോട്ട് പോകാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിലറിയിച്ചു.മന്ത്രിമാരായ കെ.രാധാക്യഷ്ണന്, കെ.രാജന്, പി.എ മുഹമ്മദ് റിയാസ്, ദേശീയപാത അതോറിറ്റി അധിക്യതര്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.സുരക്ഷാ പരിശോധന ഫലം ഉടനെ ലഭിക്കും. കുതിരാന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്ന് ചൂണ്ടിക്കാട്ടി സ്ഥലം എം.എല്‍.എ കൂടിയായ കെ.രാജന് ഹൈക്കോടിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. അവലോകനയോഗത്തിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസും കെ.രാജനും കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം നേരിട്ട് വിലയിരുത്തിയിരുന്നു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...