കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധന. 840 രൂപ വർധിച്ച് സ്വർണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.
ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയില്‍ വലിയ ഇടിവ് ഉണ്ടായി.
4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വർണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ 2500ലധികം രൂപയാണ് വർധിച്ചത്.