കുട്ടനാട്ടില്‍ കാര്‍ കത്തി യാത്രക്കാരന്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞില്ല

ആലപ്പുഴ: കുട്ടനാട് തായങ്കരി ബോട്ട ജെട്ടി റോഡിരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

കാര്‍ ഓടിച്ചിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശി ജെയിംസ് കുട്ടിയുടേതാണ് കാര്‍.

റോഡരുകില്‍ കാര്‍ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം തകഴി അഗ്നിശമന സേനയെ അറിയിച്ചത്. അഗ്നിശമന സേന എത്തി തീ അടച്ചുകഴിഞ്ഞപ്പോഴാണ് അകത്ത ആളുണ്ടായിരുന്നുവെന്ന് വ്യക്തമായത്.

ആളെ തിരിച്ചറിയാത്തതിനാല്‍ വിദഗ്ധ പരിശോധന വേണ്ടിവരും.കാര്‍ കത്തിയതില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു.

ആത്മഹത്യയാണോ കൊലപാതകമാണോ എന്നതാണ് പോലീസ് സംശയിക്കുന്നത്.

Related posts

Leave a Comment