കുടിവെള്ളം മലിനമായി: പരാതിപ്പെട്ട വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിനകത്ത് പൂട്ടിയിട്ടു; നടപടി വേണമെന്ന് എസ്‌എഫ്‌ഐ

കാസര്‍കോട്:  കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ കുടിവെള്ള പ്രശ്നത്തില്‍ പരാതിയുമായെത്തിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിനക്ത്ത് പൂട്ടിയിട്ടു.

കോളേജിനകത്തെ കുടിവെള്ളം മലിനമായതിനെ സംബന്ധിച്ച്‌ അടിയന്തരമായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രിന്‍സിപ്പലിനെ സമീപിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകരെയാണ് ചേമ്ബറിനകത്ത് പൂട്ടിയിട്ടത്.

പൊലീസ് വന്നതിനുശേഷമാണ് പ്രശ്നത്തിന് താല്‍കാലിക പരിഹാരമായത്.

ചൊവ്വാഴ്ച കുടിവെള്ള പ്രശ്നത്തിന്റെ സ്ഥിതി തിരക്കിയ വിദ്യാര്‍ഥികളോട് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് തന്റെ മുന്നിലുള്ള കസേരയിലിരിക്കാന്‍ അവകാശമില്ലെന്നും നിന്നുകൊണ്ട് സംസാരിക്കണമെന്നുമാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടത്.

പ്രിന്‍സിപ്പലിന്റെ മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ നിലപാടിനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്‌എഫ്‌ഐ കോളേജ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവാത്തതും അപലപനീയവുമാണ്. ഇത് കോളേജിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.

വിദ്യാര്‍ഥികളോട് നിരന്തരം വിദ്വേഷ സമീപനം സ്വീകരിക്കുന്ന പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി വേണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.

Related posts

Leave a Comment