കീം ഫലം: എന്‍ജിനിയറിങ്ങില്‍ കെ.എസ് വരുണിനും ഫാര്‍മസിയില്‍ അക്ഷയ് കെ. മുരളീധരനും ഒന്നാം റാങ്ക്

തിരുവനന്തപുരം: സം​സ്​​ഥാ​ന എ​ന്‍​ജി​നീ​യ​റി​ങ്​/​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രിച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ ഒാ​ണ്‍​ലൈ​നാ​യാണ് ഫ​ല​പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ച്ചത്. www.cee.kerala.gov.in വെ​ബ്​​സൈ​റ്റ്​ വ​ഴി ഫ​ല​മ​റി​യാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ സ്കോ​ര്‍ ക​ഴി​ഞ്ഞ ഒ​മ്ബ​തി​ന്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

എന്‍ജിനിയറിങ് വിഭാഗത്തില്‍ കോട്ടയം തെളളകം സ്വദേശി കെ.എസ് വരുണിനാണ് ഒന്നാം റാങ്ക്. കണ്ണൂര്‍ മാതമംഗലം സ്വദേശി ഗോകുല്‍ ഗോവിന്ദിന് രണ്ടാം റാങ്കും, മലപ്പുറം നെടിയപറമ്ബ് സ്വദേശി പി. നിയാസ് മോന്‍ മൂന്നാം റാങ്കും നേടി.

ഫാര്‍മസി പ്രവേശന പട്ടികയില്‍ തൃശൂര്‍ ചൊവ്വന്നൂര്‍ സ്വദേശി അക്ഷയ് കെ. മുരളീധരനാണ് ഒന്നാം റാങ്ക്. കാസര്‍കോട് പരപ്പ സ്വദേശി ജോയല്‍ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി അദിത്യ ബൈജു മൂന്നാം റാങ്കും കരസ്ഥമാക്കി. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയിലെ നാലാം റാങ്ക് ജേതാവാണ് ആദിത്യ

Related posts

Leave a Comment