മൂവാറ്റുപുഴ: 500 ഗ്രാം തൂക്കം അരക്കിലോ ഭാരം കിലോയ്ക്ക് 65 രൂപ വരുന്ന ഭീമന്‍ സവാള മൂവാറ്റുപുഴയിലെത്തി. ഈ സവാളകള്‍ ഈജിപ്തില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഈജിപ്തില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ഈ സവാളകള്‍ എത്തിയത്. സവാള, ഉള്ളി ഇറക്കുമതി സജീവമായിട്ടും ഇന്ത്യയില്‍ വില കാര്യമായി കുറയുന്നില്ല.
ഒരൊന്നൊന്നര തദ്ദേശീയ സവാളയുടെ വലുപ്പമുണ്ട് ഒരു ഈജിപ്ഷ്യന്‍ സവാളയ്ക്ക്. നല്ല വലുപ്പം, നല്ല നിറം, രുചി. നാടന്‍ സവാളയെക്കാള്‍ വില കുറവ്. ചിലതിനു 500 ഗ്രാം വരെ തൂക്കമുണ്ടാകും. സാധാരണ വലുപ്പം ഉള്ളവയും ഉണ്ട്. ഈജിപ്തില്‍ നിന്ന് മുംബൈയില്‍ എത്തിച്ച ശേഷം അവിടെ നിന്നാണു മൂവാറ്റുപുഴയിലെ എംഎബി ട്രേഡേഴ്സ് 10 ടണ്‍ സവാള കൊണ്ടുവന്നത്. അതേസമയം പാചകക്കാരുടെ മനസ്സില്‍ ഇന്ത്യന്‍ സവാളയ്ക്കു പകരം വയ്ക്കാന്‍ മറ്റൊന്നിനുമായിട്ടില്ല. ചെറിയ മാറ്റം പോലും രുചിയെ ബാധിക്കുമെന്നാണ് അവരുടെ പക്ഷം.