കൊച്ചി: കിടപ്പുരോഗികള്‍ക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിര്‍ന്ന പൗരന്മാര്ക്കും വീടുകളില്‍ത്തന്നെ വാക്സീന് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍
എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മുതിര്‍ന്ന പൗരന്മാര്ക്കു യഥാസമയം സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജനമൈത്രി പൊലീസോ, സ്റ്റേഷന് ഹൗസ് ഓഫിസറോ അധികാരപരിധിയിലുള്ള സ്ഥലത്തെ മുതിര്‍ന്ന പൗരന്മാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.