കാ​ര്‍​ഷി​ക​ ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം; രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ള്‍ സം​യു​ക്ത​മാ​യി ബ​ഹി​ഷ്ക​രി​ച്ച്‌ പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭയില്‍ അവതരിപ്പിച്ച കാ​ര്‍​ഷി​ക ​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ രാ​ജ്യ​സ​ഭ ന​ട​പ​ടി​ക​ള്‍ സം​യു​ക്ത​മാ​യി ബ​ഹി​ഷ്ക​രി​ച്ച്‌ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍. രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദാ​ണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നെ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

എം​പി​മാ​ര്‍​ക്കെ​തി​രാ​യ സസ്‌പെന്‍ഷന്‍ ന​ട​പ​ടി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്, സ​മാ​ദ് വാ​ദി പാ​ര്‍​ട്ടി, ഡി​എം​കെ ഉള്‍പ്പെടെയുള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. എം​പി​മാ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ബി​ല്ലി​ന്‍​മേ​ല്‍ വോ​ട്ടെ​ടു​പ്പ് ചോ​ദി​ച്ചാ​ല്‍ അ​ത് അം​ഗീ​ക​രി​ക്ക​ണം. അ​ത് അം​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണ്. അ​വ​കാ​ശം നി​ഷേ​ധി​ച്ച്‌ കാ​ര്‍​ഷി​ക ബി​ല്‍ പാ​സാ​ക്കി​യ​തി​നാ​ണ് അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ വ്യക്തമാക്കി.

കാ​ര്‍​ഷി​ക​ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ല്‍ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ടു പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് എ​ട്ട് എം​പി​മാ​രെ സ​ഭാ​ധ്യ​ക്ഷ​ന്‍ എം. ​വെ​ങ്ക​യ്യ നാ​യി​ഡു സ​സ്പെ​ന്‍​ഡ് ചെയ്തത്. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ് (സി​പി​എം) എ​ന്നി​വ​ര്‍​ക്കു​പു​റ​മേ ഡെ​റി​ക് ഒ​ബ്രി​യ​ന്‍, ഡോ​ല സെ​ന്‍ (തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്), സ​ഞ്ജ​യ് സിം​ഗ് (ആം ​ആ​ദ്മി പാ​ര്‍​ട്ടി), രാ​ജീ​വ് സ​ത്ത​വ്, സ​യ്യ​ദ് നാ​സി​ര്‍ ഹു​സൈ​ന്‍, റി​പു​ന്‍ ബോ​റ​ന്‍ (കോ​ണ്‍​ഗ്ര​സ്) എ​ന്നി​വ​രെ​യാ​ണ് വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം തീ​രു​ന്ന​തു​വ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

Related posts

Leave a Comment