കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടര്‍ കര്‍ണാടകത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടറെ കര്‍ണാടകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോട് ബദിയടുക്ക സ്വദേശി എസ് കൃഷ്ണമൂര്‍ത്തിയെയാണ് റെയിവേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുന്താപുരയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ബദിയടുക്കയില്‍ ദന്ത ക്ലിനിക് നടത്തിവരുകയായിരുന്ന കൃഷ്ണമൂര്‍ത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.

ഈ സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കൃഷ്ണമൂര്‍ത്തിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ലിനിക്കിലേക്ക് മാര്‍ച്ച്‌ നടത്തിയ നാട്ടുകാര്‍ കൃഷ്ണമൂര്‍ത്തിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കൃഷ്ണമൂര്‍ത്തിയെ സ്ഥലത്തുനിന്ന് കാണാതായി.

Related posts

Leave a Comment